ബ്രാൻഡ് ഔട്ട്‌ലെറ്റുകൾ ഇരട്ടിയാക്കാൻ റെവ്‌ലോൺ ഇന്ത്യ
കൊച്ചി: മൂന്ന് വർഷത്തിനുള്ളിൽ ബ്രാൻഡ് ഔട്ട്‌ലെറ്റുകളുടെ എണ്ണം മുന്നൂറിൽ നിന്ന് അറുനൂറായി ഉയർത്തുമെന്ന് റെവ്‌ലോൺ ഇന്ത്യ എക്‌സിക്യുട്ടീവ് ഡയറക്ടറും ഇന്ത്യ മേധാവിയുമായ മേഘ്‌ന മോദി. ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകളുടെ എണ്ണം ആയിരത്തിൽ നിന്ന് നാലായിരമാക്കും. മേക്കപ്പ്, സ്‌കിൻ കെയർ ഉത്പന്നങ്ങളിലൂടെ കളർ കോസ്‌മെറ്റിക് ശ്രേണിയിലും ഹെയർ കളർ, ഹെയർ കെയർ, ബോഡി സ്‌പ്രേ ഉത്പന്നങ്ങളിലൂടെ പേഴ്‌സണൽ കെയർ ശ്രേണിയിലുമാണ് ശ്രദ്ധ പതിപ്പിക്കുന്നതെന്നും അവർ പറഞ്ഞു. പെർഫ്യൂം, ഹെയർ കെയർ ഉത്പന്നങ്ങളും റേവ്‌ലോൺ പുറത്തിറക്കും. ചെറുകിട നഗരങ്ങളെ ലക്ഷ്യമിട്ട് 399 രൂപ മുതലുള്ള സ്ട്രീറ്റ് വെയർ കോസ്‌മെറ്റിക്‌സും അവതരിപ്പിച്ചു. എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് ഔട്ട്‌ലെറ്റ്, ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ, ജനറൽ ട്രേഡ്, ഇ കൊമേഴ്‌സ് എന്നിങ്ങനെ എല്ലാ ചാനലുകളിലും പൂർണ്ണ സാധ്യതകൾ പ്രയോജനപ്പെടുത്താനും വിതരണം വിപുലീകരിക്കാനും കമ്പനി പദ്ധതിയിടുന്നു. ഉമേഷ് മോഡി ഗ്രൂപ്പിന്റെ ഭാഗമായ മോഡിമുണ്ടി ഫാർമ 1995 ലാണ് റെവ്‌ലോൺ രാജ്യാന്തര കോസ്‌മെറ്റിക് ബ്രാൻഡ് സ്ഥാപിച്ചത്.