റോഡ് ഉദ്ഘാടനം
മണ്ണൂർ: പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച നഗരിപ്പുറം - തരവത്തുപ്പടി റോഡിന്റെയും ഡ്രൈനേജിന്റെയും ഉദ്ഘാടനം പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.സേതുമാധവൻ നിർവഹിച്ചു. പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ വിഹിതമായ 10 ലക്ഷം രൂപയും, മണ്ണൂർ പഞ്ചായത്തിന്റെ 2025 - 26 വാർഷിക വികസനഫണ്ടിൽ നിന്നും 10 ലക്ഷം രൂപയും വിനിയോഗിച്ചാണ് റോഡിന്റെയും ഡ്രൈനേജിന്റെയും നിർമ്മാണം പൂർത്തീകരിച്ചത്. മണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.അനിത അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ മുത്തലിഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.വി.സ്വാമിനാഥൻ, മെമ്പർ എ.ശിഹാബ് എന്നിവർ സംസാരിച്ചു.