അപേക്ഷ ക്ഷണിച്ചു
പാലക്കാട്: ജില്ലയിലെ നെല്ല് സംഭരണത്തോടനുബന്ധിച്ച് സപ്ലൈകോയുടെ കീഴിൽ ഫീൽഡ് തലത്തിൽ പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്ക് പാഡി പ്രക്യുവർമെന്റ് അസിസ്റ്റന്റ് തസ്തകിയിലേക്ക് അപേക്ഷിക്കാം. വി.എച്ച്.എസ്.ഇ (കൃഷി) അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. ടു വീലർ ഡ്രൈവിംഗ് ലൈസൻസുള്ളർക്ക് മുൻഗണന ലഭിക്കും. യോഗ്യരായവർ അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകൾ, 200 രൂപയുടെ മുദ്രപത്രം എന്നിവ സഹിതം ഒക്ടോബർ നാലിന് വൈകീട്ട് അഞ്ചിനകം പാലക്കാട് സപ്ലൈകോ പാഡി മാർക്കറ്റിങ് ഓഫീസിൽ ലഭ്യമാക്കണമെന്ന് പാഡി മാർക്കറ്റിങ് ഓഫീസർ അറിയിച്ചു. ഫോൺ: 0491 2528553.