മുസ്ലിം ജമാഅത്ത് സംസ്ഥാന കർഷക സംഗമം ഇന്ന് 

Wednesday 01 October 2025 12:12 AM IST

കോഴിക്കോട്: സമസ്ത സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കർഷക സംഗമം ഇന്ന് നടക്കും. രാവിലെ 9.30ന് മലപ്പുറം എടരിക്കോട് താജുൽ ഉലമ ടവറിൽ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി. അബ്ദുറഹ്മാൻ മുഖ്യാതിഥിയാവും. സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസലിയാർ അദ്ധ്യക്ഷനാകും.

കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും വിഷരഹിത ഭക്ഷണരീതി വ്യാപിപ്പിക്കുന്നതിനും മുസ്ലിം ജമാഅത്ത് കർഷക കൂട്ടായ്മയിലൂടെ പുതിയ പദ്ധതികളാവിഷ്‌കരിക്കും. വിവിധ ജില്ലകളിലുള്ള പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കും.