മക്കളെ കാണാനെത്തിയ ഭാര്യയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു
Wednesday 01 October 2025 1:15 AM IST
അങ്കമാലി: കോടതിയുടെ അനുമതിയോടെ മക്കളെ കാണാനെത്തിയ ഭാര്യയെ ഭർത്താവ് കുത്തിപ്പരുക്കേൽപ്പിച്ചു. ഏതാനും ദിവസം മുമ്പ് ഇറ്റലിയിൽ നിന്ന് നാട്ടിലെത്തിയ ശ്രീമൂലനഗരം സ്വദേശിനി റിയയ്ക്കാണ് (36) കുത്തേറ്റത്. സംഭവശേഷം സ്കൂട്ടറിൽ രക്ഷപ്പെട്ട ഭർത്താവ് മൂക്കന്നൂർ പുതുശേരി വീട്ടിൽ ജിനുവിനായി (44) അങ്കമാലി പൊലീസ് അന്വേഷണം തുടങ്ങി. സാരമായി പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അകന്നുകഴിയുന്ന ദമ്പതികളുടെ വിവാഹമോചന കേസ് കുടുംബകോടതിയുടെ പരിഗണനയിലാണ്. മക്കൾ ജിനുവിനൊപ്പമാണ്. ചൊവ്വാഴ്ച രാവിലെ 10നാണ് മക്കളെ കാണാൻ റിയ മൂക്കന്നൂരിലെത്തിയത്. ഈ സമയം കത്തിയുമായി എത്തിയ ജിനു ഫൊറോന പള്ളിയ്ക്ക് പിന്നിലെ കാളാർകുഴി റോഡിൽ വച്ചാണ് കുത്തിയത്. കഴുത്തിലും വയറ്റിലും ചുമലിലും പരിക്കേറ്റ് ചികിത്സയിലുള്ള റിയയ്ക്ക് ശസ്ത്രക്രിയ വേണ്ടിവരും.