രാഹുൽ ഗാന്ധിക്കെതിരേ വെടിയുണ്ട പരാമർശം: നിയമസഭയിൽ സംഘർഷം; ഡയസിലേക്ക് തള്ളിക്കയറ്റം

Wednesday 01 October 2025 12:00 AM IST

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുണ്ട പായിക്കുമെന്ന് ചാനൽ ചർച്ചയിൽ ബി.ജെ.പി നേതാവ് പറഞ്ഞതിനെക്കുറിച്ചുള്ള അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് ഇന്നലെ നിയമസഭ സംഘർഷഭരിതമായി. സണ്ണിജോസഫിന്റെ നോട്ടീസ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ച ശേഷം സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. വാച്ച് ആൻഡ് വാർഡ് തടഞ്ഞതോടെ ഉന്തും തള്ളുമായി. ബഹളം കനത്തതോടെ നടപടികൾ വേഗത്തിലാക്കി ഇരുപത് മിനിറ്റുകൊണ്ട് സഭ പിരിഞ്ഞു. ഇനി ഒക്ടോബർ ആറിന് ചേരും.

രാഹുൽഗാന്ധിക്കെതിരേ വധ ഭീഷണി മുഴക്കിയ ബി.ജെ.പി വക്താവ് പ്രിന്റു മഹാദേവിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചായിരുന്നു സണ്ണി ജോസഫ് അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്. അടിയന്തര പ്രാധാന്യമുള്ള വിഷയമല്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ എ.എൻ.ഷംസീർ അവതരണാനുമതി നൽകിയില്ല. ചാനൽ ചർച്ചയിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞത് നിയമസഭയിൽ ചർച്ച ചെയ്യാൻ കഴിയില്ലെന്ന് സ്പീക്കർ വ്യക്തമാക്കിയതോടെ, പ്രകോപിതരായ പ്രതിപക്ഷം നടുത്തളത്തിലേക്ക് കുതിച്ചെത്തി മുദ്രാവാക്യം മുഴക്കി. രാജ്യത്തെ പ്രതിപക്ഷ നേതാവിനെതിരേ വധ ഭീഷണി മുഴക്കിയയാളെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണ്.അതിന് മറുപടി വേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞെങ്കിലും സ്പീക്കർ വഴങ്ങിയില്ല. അതോടെ ബഹളം കനത്തു. പ്രതിപക്ഷത്തിനെതിരേ ഭരണപക്ഷ അംഗങ്ങളും എഴുന്നേറ്റു നിന്ന് ബഹളമുണ്ടാക്കി.

സ്പീക്കർ നീതിപാലിക്കണമെന്നെഴുതിയ കറുത്ത ബാനറുയർത്തി പ്രതിപക്ഷം സ്പീക്കറുടെ കാഴ്ച മറച്ചു. സബ്മിഷനായി വിഷയം ഉന്നയിക്കാമെന്ന സ്പീക്കറുടെ വാഗ്ദാനം പ്രതിപക്ഷം തള്ളി. ശ്രദ്ധക്ഷണിക്കലിലേക്ക് കടന്നതോടെ ടി.സിദ്ധിഖ്, എം.വിൻസെന്റ്, പി.സി.വിഷ്‌ണുനാഥ്, ഐ.സി.ബാലകൃഷ്ണൻ, ടി.ജെ.വിനോദ്, റോജി.എം.ജോൺ, മാത്യുകുഴൽനാടൻ, ചാണ്ടിഉമ്മൻ അടക്കമുള്ളവർ ഡയസിന്റെ പടവുകൾ കയറി മുകളിലെത്തി. മറ്റംഗങ്ങൾ ഇവർക്ക് പിന്നിൽ നിലയുറപ്പിച്ചു.ശേഷിച്ച നടപടികൾ വേഗത്തിലാക്കി സഭ 20 മിനിട്ടിൽ സഭ പിരിഞ്ഞു.പിണറായി സർക്കാർ ആർ.എസ്.എസിന് പാലൂട്ടുകയാണെന്നും, പിണറായിക്ക് ആർ.എസ്.എസിനെ പേടിയാണെന്നും പ്രതിപക്ഷം മുദ്രാവാക്യങ്ങളുയർത്തി.

'രാഹുൽഗാന്ധിക്കെതിരായ വധഭീഷണി ഗൗരവമുള്ളതല്ലെന്ന് സ്പീക്കർ പറഞ്ഞതിൽ പ്രതിഷേധമുണ്ട്. '

-വി.ഡി.സതീശൻ

പ്രതിപക്ഷ നേതാവ്

'രാഹുൽഗാന്ധിയെ സ്നേഹിക്കുന്നവരാണെങ്കിൽ 3 ദിവസമായിട്ടും വിഷയം സഭയിലുന്നയിച്ചില്ല. ഇത് സമരാഭാസമാണ്''

- മന്ത്രി പി.രാജീവ്

രാ​ഹു​ലി​ന് ​വ​ധ​ഭീ​ഷ​ണി: പ്രി​ന്റു​വി​നാ​യി​ ​തെ​ര​ച്ചിൽ

തൃ​ശൂ​ർ​:​ ​ചാ​ന​ൽ​ ​ച​ർ​ച്ച​യ്ക്കി​ടെ​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​ക്കെ​തി​രെ​ ​വ​ധ​ഭീ​ഷ​ണി​ ​മു​ഴ​ക്കി​യ​ ​ബി.​ജെ.​പി​ ​നേ​താ​വ് ​പ്രി​ന്റു​ ​മ​ഹാ​ദേ​വി​നെ​ ​തേ​ടി​ ​പാ​ർ​ട്ടി​ ​നേ​താ​ക്ക​ളു​ടെ​ ​വീ​ടു​ക​ളി​ൽ​ ​പൊ​ലീ​സ് ​റെ​യ്ഡ്.​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗം​ ​സു​രേ​ന്ദ്ര​ൻ​ ​ഐ​നി​ക്കു​ന്ന​ത്ത്,​ ​സ​ഹോ​ദ​ര​ൻ​ ​ഗോ​പി,​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​വി​പി​ൻ​ ​ഐ​നി​ക്കു​ന്ന​ത്ത് ​എ​ന്നി​വ​രു​ടെ​ ​വീ​ടു​ക​ളി​ൽ​ ​പേ​രാ​മം​ഗ​ലം​ ​പൊ​ലീ​സ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി.​ ​പാ​ർ​ട്ടി​ ​നേ​താ​ക്ക​ളു​ടെ​ ​വീ​ടു​ക​ളി​ൽ​ ​അ​തി​ക്ര​മി​ച്ച് ​ക​യ​റി​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​ക​ളി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​ബി.​ജെ.​പി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഈ​സ്റ്റ് ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലേ​ക്ക് ​മാ​ർ​ച്ച് ​ന​ട​ത്തി.​ ​പൊ​ലീ​സ് ​ജ​ല​പീ​ര​ങ്കി​ ​പ്ര​യോ​ഗി​ച്ചു.​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ഗോ​പ​കു​മാ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.

രാ​ഹു​ൽ​ഗാ​ന്ധി​ ​വി​ഷ​യ​ത്തിൽ പ്ര​ക്ഷോ​ഭ​ത്തി​ന് ​യു.​ഡി.​എ​ഫ്

തി​രു​വ​ന​ന്ത​പു​രം​:​ ​രാ​ഹു​ൽ​ഗാ​ന്ധി​ക്കെ​തി​രെ​ ​ചാ​ന​ൽ​ ​ച​ർ​ച്ച​യി​ൽ​ ​ഭീ​ഷ​ണി​ ​ഉ​യ​ർ​ത്തി​യ​ ​ബി.​ജെ.​പി​ ​നേ​താ​വി​നെ​ ​സം​ര​ക്ഷി​ക്കു​ന്ന​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ന​ട​പ​ടി​ക്കെ​തി​രെ​ ​ശ​ക്ത​മാ​യ​ ​സ​മ​ര​വു​മാ​യി​ ​മു​ന്നോ​ട്ടു​ ​പോ​കു​മെ​ന്ന് ​യു.​ഡി.​എ​ഫ് ​നേ​താ​ക്ക​ൾ​ ​വ്യ​ക്ത​മാ​ക്കി.​ ​സം​സ്ഥാ​ന​ ​വ്യാ​പ​ക​മാ​യി​ ​കോ​ൺ​ഗ്ര​സ് ​തു​ട​ങ്ങി​യ​ ​പ്ര​ക്ഷോ​ഭം​ ​യു.​ഡി.​എ​ഫ് ​ഏ​റ്റെ​ടു​ക്കു​ക​യാ​ണെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​നി​യ​മ​ ​സ​ഭ​ ​സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​യു.​ഡി.​എ​ഫ് ​നേ​താ​ക്ക​ൾ. രാ​ഹു​ൽ​ ​ഗാ​ന്ധി​യു​ടെ​ ​നെ​ഞ്ചി​ൽ​ ​വെ​ടി​യു​ണ്ട​ ​പാ​യി​ക്കു​മെ​ന്ന് ​ബി.​ജെ.​പി​ ​നേ​താ​വ് ​പ​ര​സ്യ​മാ​യി​ ​വെ​ല്ലു​വി​ളി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യി​ട്ടും​ ​തി​ങ്ക​ളാ​ഴ്ച​ ​വൈ​കി​ട്ട് ​മാ​ത്ര​മാ​ണ് ​എ​ഫ്.​ഐ.​ആ​ർ​ ​ഇ​ട്ട​ത്.​ ​അ​റ​സ്റ്റു​ ​ചെ​യ്യാ​ൻ​ ​ഒ​രു​ ​ന​ട​പ​ടി​യും​ ​സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​ആ​രെ​ങ്കി​ലും​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​വി​മ​ർ​ശി​ച്ചാ​ൽ​ ​അ​റ​സ്റ്റു​ ​ചെ​യ്യു​ക​യും​ ​വീ​ടും​ ​ഓ​ഫീ​സും​ ​റെ​യ്ഡ് ​ചെ​യ്യു​ക​യും​ ​ചെ​യ്യു​ന്ന​ ​സ​ർ​ക്കാ​രാ​ണ് ​ഈ​ ​വി​ഷ​യ​ത്തി​ൽ​ ​ബി.​ജെ.​പി​ ​നേ​താ​വി​നെ​ ​സം​ര​ക്ഷി​ക്കു​ന്ന​ത്.​ ​കേ​ര​ള​ത്തി​ലെ​ ​ബി.​ജെ.​പി​യു​ടെ​യും​ ​സി.​പി.​എ​മ്മി​ന്റെ​യും​ ​അ​വി​ശു​ദ്ധ​ ​ബാ​ന്ധ​വ​ത്തി​ന്റെ​ ​ഏ​റ്റ​വും​ ​ഒ​ടു​വി​ല​ത്തെ​ ​തെ​ളി​വാ​ണി​ത്.​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യു​ടെ​ ​നെ​ഞ്ചി​ൽ​ ​നി​റ​യൊ​ഴി​ക്കു​മെ​ന്ന് ​ബി.​ജെ.​പി​ ​നേ​താ​വ് ​പ​റ​ഞ്ഞ​ത് ​നി​സാ​ര​ ​സം​ഭ​വ​മാ​ണോ​യെ​ന്ന് ​പി​ണ​റാ​യി​ ​വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​നി​സാ​ര​ ​സം​ഭ​വ​മെ​ന്ന് ​സ​ർ​ക്കാ​ർ​ ​പ​റ​ഞ്ഞ​തി​നു​ ​പി​ന്നി​ൽ​ ​ബി.​ജെ.​പി​ ​-​ ​സി.​പി.​എം​ ​അ​വി​ശു​ദ്ധ​ ​ബ​ന്ധം​ ​സം​ശ​യി​ച്ചാ​ൽ​ ​അ​വ​രെ​ ​തെ​റ്റു​പ​റ​യാ​നാ​കി​ല്ലെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​ഉ​പ​നേ​താ​വ് ​പി.​കെ.​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​ ​പ​റ​ഞ്ഞു.​ ​ബി.​ജെ.​പി​ ​നേ​താ​ക്ക​ൾ​ ​പോ​ലും​ ​പ​ര​സ്യ​മാ​യി​ ​ന്യാ​യീ​ക​രി​ക്കാ​ത്ത​ ​പ്ര​തി​യെ​ ​മു​ഖ്യ​മ​ന്ത്രി​യും​ ​മ​ന്ത്രി​മാ​രും​ ​സി.​പി.​എം​ ​നേ​താ​ക്ക​ളും​ ​സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്ന് ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​സ​ണ്ണി​ ​ജോ​സ​ഫ് ​ചൂ​ണ്ടി​ക്കാ​ട്ടി.