നഗ്‌നതാ പ്രദർശനം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ

Tuesday 30 September 2025 9:43 PM IST

പത്തനംതിട്ട: മദ്യലഹരിയിൽ പഞ്ചായത്ത് ഓഫീസിൽ അതിക്രമിച്ച് കയറി വനിതയായ പ്രസിഡന്റിനെ അസഭ്യം പറയുകയും വനിതാ ജീവനക്കാർക്കും അംഗങ്ങൾക്കും നേരെ നഗ്‌നതാ പ്രദർശനം നടത്തുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. മല്ലപ്പള്ളി ആനിക്കാട് ഗ്രാമപഞ്ചായത്ത് ഒാഫീസിൽ തിങ്കളാഴ്ച വൈകിട്ട് 4.30 യോടെയാണ് സംഭവം. ആനിക്കാട് നൂറോമ്മാവ് അയിരൂർതറ വീട്ടിൽ അജിത് ഫ്രാൻസീസ് (32) ആണ് കീഴ്‌വായ്പ്പൂര് പൊലീസിന്റെ പിടിയിലായത്. പ്രസിഡന്റ് സൂസൻ ഡാനിയലിന്റെ ചേംബറിൽ അതിക്രമിച്ചു കടന്ന അജിത് യാതൊരു പ്രകോപനവുമില്ലാതെ ബഹളം വയ്ക്കുകയും അസഭ്യം പറയുകയുമായിരുന്നെന്നാണ് പരാതി. .വനിതാ ജീവനക്കാർക്കും അംഗങ്ങൾക്കും നേരെ നഗ്‌നതാ പ്രദർശനം നടത്തുകയും ചെയ്തു.ജീവനക്കാർ ഇയാളെ അനുനയിപ്പിച്ച് പറഞ്ഞു വിടാൻ ശ്രമിച്ചെങ്കിലും ബഹളം തുടർന്നതോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി അജിത്തിനെ കസ്റ്റഡിയിലെടുത്തു. അതിക്രമത്തിൽ പഞ്ചായത്ത് ഭരണ സമിതി പ്രതിഷേധിച്ചു.