എൻട്രൻസ് പരിശീലനം
പത്തനംതിട്ട : പട്ടികജാതി വികസന വകുപ്പിന്റെ ഉന്നതി (വിഷൻ പ്ലസ്) 2025-26 പദ്ധതിപ്രകാരം പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മെഡിക്കൽ, എൻജിനീയറിംഗ് കോഴ്‌സുകളിൽ പ്രവേശനം നേടുന്നതിനായുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 2025 ലെ പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷയിൽ സയൻസ്, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളിൽ ബി പ്ലസിൽ കുറയാത്ത ഗ്രേഡ് വാങ്ങി പാസായവരും പ്ലസ് ടു സയൻസ്, ഇംഗ്ലീഷ് വിഷയങ്ങളിൽ എ2 ഗ്രേഡിൽ കുറയാത്ത മാർക്കുളള സിബിഎസ്ഇ വിദ്യാർഥികൾക്കും എ ഗ്രേഡിൽ കുറയാത്ത മാർക്കുളള ഐ.സി.എസ്.ഇ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. കുടുംബവാർഷിക വാർഷിക വരുമാനം ആറ് ലക്ഷം രൂപയിൽ കൂടരുത്. നിശ്ചിതമാതൃകയിലുളള അപേക്ഷ, കുട്ടിയുടെ ജാതി, രക്ഷകർത്താവിന്റെ കുടുംബവാർഷിക വാർഷിക വരുമാനം, എസ്എസ്എൽസി, പ്ലസ് ടു മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പഠിക്കുന്ന സ്ഥാപനത്തിലെ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം ഒക്ടോബർ 10 നകം പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ജില്ലാ, ബ്ലോക്ക്, മുനിസിപ്പൽ പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ലഭിക്കും. ഫോൺ:0468 2322712, 9497103370.