ഉദ്ഘാടനം

Tuesday 30 September 2025 9:46 PM IST

നെടുമ്പ്രം: ഗ്രാമപഞ്ചായത്തിൽ മലയിത്രയിലെ നവീകരിച്ച 63-ാം നമ്പർ അങ്കണവാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്നകുമാരി നിർവഹിച്ചു. വൈസ് പ്രസിഡന്റ് സൈലേഷ് മങ്ങാട്ട്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എൻ എസ് ഗിരീഷ് കുമാർ, ഷെർലി ഫിലിപ്പ്, പ്രീതിമോൾ ജെ , അംഗങ്ങളായ തോമസ് ബേബി, ഐ സി ഡി എസ് സൂപ്പർവൈസർ സിന്ധു ജിങ്ക ചാക്കോ, അങ്കണവാടി ജീവനക്കാരായ സിന്ധു കുമാരി, സിന്ധു എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്ക് ആവശ്യമായ കളി ഉപകരണങ്ങൾ ഉൾപ്പെടെ, പൂർണമായി ശീതീകരിച്ച അങ്കവാടിയുടെ നവീകരണത്തിനായി രണ്ടര ലക്ഷം രൂപയാണ് ചെലവഴിച്ചത്.