കേരള കേസരി പട്ടം റെനീഷിന്
മട്ടാഞ്ചേരി: ഗുസ്തി മത്സരത്തിൽ ഏറ്റവും ശക്തനായ മല്ലവീരന് സമ്മാനിക്കുന്ന കേരള കേസരി പട്ടം തുടർച്ചയായി പത്ത് തവണ സ്വന്തമാക്കിയ റെക്കോർഡുമായി മട്ടാഞ്ചേരി സ്വദേശി ബി.എസ്.റെനീഷ്.കോട്ടയത്ത് നടന്ന അറുപതാമത് ഇന്ത്യൻ സ്റ്റൈൽ ഗുസ്തി മത്സരത്തിലാണ് പത്താമത് കേസരി പട്ടം ഈ 34കാരൻ സ്വന്തമാക്കിയത്. പതിമൂന്നു തവണ കേരളത്തെ പ്രതിനിധികരിച്ച് ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. മൂന്ന് തവണ കേരള ടീം ക്യാപ്റ്റനായിരുന്നു. മട്ടാഞ്ചേരി കൊച്ചിൻ ജിംനേഷ്യത്തിൽ എം.എം സലീമിന്റെ ശിക്ഷണത്തിലാണ് ഗുസ്തി പരിശീലനം ആരംഭിച്ചത്. ഈരവേലി നെല്ലു കടവിൽ 3/140 ൽ താമസിക്കുന്ന സുബൈർ - റഹ്മത്ത് ദമ്പതികളുടെ മകനാണ്. അംനയാണ് ഭാര്യ.