ഡയാലിസ് പദ്ധതി: ധനസഹായം

Wednesday 01 October 2025 12:48 AM IST

കൊച്ചി: റോട്ടറി കൊച്ചി മിഡ്ടൗണിന്റെ നേതൃത്വത്തിൽ മുത്തൂറ്റ് മിനി ഫിനാൻസിന്റെ സഹകരണത്തോടെ നിർദ്ധനരായ കിഡ്നി രോഗികളെ സഹായിക്കുന്നതിനായി നടപ്പിലാക്കുന്ന ഡയാലിസിസ് സഹായ പദ്ധതിയുടെ ഭാഗമായുള്ള ധനസഹായം എറണാകുളം ലിസി ആശുപത്രിക്ക് കൈമാറി. കൊച്ചി മിഡ്ടൗൺ പ്രസിഡന്റ് അഡ്വ.പി. ഗോപകുമാർ, മുത്തൂറ്റ് മിനി ഫിനാൻസ് സി.എസ്.ആർ പ്രോജക്ട് ചെയർമാൻ റോട്ടേറിയൻ കെ.കെ. ജോർജ്ജ് എന്നിവരിൽ നിന്ന് ഒരു വർഷത്തെ ഡയലാസിസിനുളള ധനസഹായത്തിന്റെ ചെക്ക് ലിസി ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ ഏറ്റുവാങ്ങി. റോട്ടറി കൊച്ചി മിഡ്ടൗൺ സെക്രട്ടറി ഡോ. ബൈജു കുണ്ടിൽ, റൊട്ടേറിയൻ ടി.ടി. തോമസ്, ബാബു ജോസഫ്, മുത്തൂറ്റ് മിനി ഫിനാൻസ് സി.ഇ.ഒ കെ.ഇ. മത്തായി തുടങ്ങിയവർ പങ്കെടുത്തു.