കൊച്ചി മെട്രോയ്ക്ക് വരും പുത്തൻ ട്രെയിനുകൾ
കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിൽ നിലവിലുള്ള 25 ട്രെയിനുകൾക്ക് പുറമേ കൂടുതൽ ട്രെയിനുകൾ കൂടി വന്നേക്കും. വളരെ നേരത്തെ തന്നെ അഞ്ച് ട്രെയിനുകൾ നിർമ്മിക്കുന്നതിനുള്ള തീരുമാനമെടുത്തിരുന്നു. ഈ ട്രെയിനുകൾക്ക് നിലവിലെ ട്രെയിനുകളുടെ നിറം തന്നെയാകുമോ നൽകുക, എന്നത്തേക്ക് ട്രെയിനുകളെത്തും തുടങ്ങിയ കാര്യങ്ങളിൽ അന്തിമ തീരുമാനമായിട്ടില്ല. രണ്ടാം ഘട്ടം പൂർത്തിയാകുമ്പോൾ ആലുവ ഭാഗത്തു നിന്നുള്ള യാത്രക്കാർക്ക് കാക്കനാട്ടേക്ക് പോകുന്നതിന് ജവഹർലാൽ നെഹ്റു സ്റ്റേഡിയം സ്റ്റേഷനിൽ ഇറങ്ങണം. ഇവിടെ നിന്ന് മറുഭാഗത്തേക്ക് എത്തിയ ശേഷം വേണം കാക്കനാട് ഭാഗത്തേക്കുള്ള മെട്രോ ട്രെയിനിൽ കയറാൻ. അതേസമയം, തൃപ്പൂണിത്തുറ ഭാഗത്തു നിന്നുള്ള ട്രെയിനുകൾ നേരിട്ട് കാക്കനാട്ടേക്ക് സർവീസ് നടത്തുകയും ചെയ്യും. കാക്കനാട്ടേക്ക് നീളുമ്പോൾ ഈ പാതയ്ക്ക് പ്രത്യേക നിറം നൽകുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. അതേസമയം, പിങ്ക് ലൈൻ എന്ന് രണ്ടാംഘട്ട പാതയ്ക്ക് നേരത്തെ തന്നെ പേര് നൽകിയിരുന്നു. വയഡക്ടിന്റെ നിർമ്മാണത്തിന് മുന്നോടിയായുള്ള പൈലിംഗ് പ്രവർത്തനങ്ങളും പൂർത്തിയായ തൂണുകളിൽ പിയർ ക്യാപ്പ് സ്ഥാപിക്കലുമാണ് ഇപ്പോൾ നടക്കുന്നത്. മൂന്നം ഘട്ടത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിലേക്കും അങ്കമാലിയിലേക്കുമുള്ള മെട്രോ നിർമ്മാണത്തിന്റെ (ഡി.പി.ആർ)തയാറാക്കലും നടന്നുകൊണ്ടിരിക്കുകയാണ്.
മെട്രോ രണ്ടാം ഘട്ടം
നിർമ്മാണ ചെലവ് 1957.05 കോടി
274 കോടി---- കേന്ദ്രം
274 കോടി----സംസ്ഥാനം
1016 കോടി വായ്പ---- ഏഷ്യൻ ഇൻഫ്രാസ്ട്രക്ടചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക്
ആകെ പൈലുകൾ----1961
ആകെ തൂണുകൾ--- 456
സ്റ്റേഷൻ---- 10
എൻട്രി-എക്സിറ്റ് ---- 20
സ്റ്റേഷനുകൾ പാലാരിവട്ടം ആലിൻചടുവട് ചെമ്പുമുക്ക് വാഴക്കാല പടമുഗൾ സിവിൽ സ്റ്റേഷൻ കൊച്ചിൻ സെസ് ചിറ്റേത്തുകര കിൻഫ്ര പാർക്ക് ഇൻഫോ പാർക്ക്
നിലവിലെ ട്രെയിനുകൾ ----25 കൃഷ്ണ, തപ്തി, നിള, സരയൂ, അരുത്, വൈഗ, ഝഷ്നവി, ധ്വനിൽ, ഭവാനി, പദ്മ, മന്ദാകിനി, യമുന, പെരിയാർ, കബനി, വായു, കാവേരി, ഷിരിയ, പമ്പ, നർമ്മദ, മാഹി, മാരുത്, ശബരീനാഥ്, ഗോദാവരി, ഗംഗ, പവൻ