ഓൾ വുമൺ 5കെ മാരത്തൺ 5ന്
Wednesday 01 October 2025 12:58 AM IST
കൊച്ചി: തൃപ്പൂണിത്തുറ റോട്ടറി ക്ലബ്ബ് സംഘടിപ്പിക്കുന്ന ഓൾ വുമൺ 5കെ മാരത്തൺ 5ന് രാവിലെ 6ന് എറണാകുളം ദർബാർ ഹാൾ മൈതാനത്ത് ഹൈബി ഇഡൻ എം.പി, നാവിക സാഗർ പരിക്രമ-2 ദൗത്യത്തിനായി ഐ.എൻ.എസ്.വി തരിണിയിൽ ലോകം ചുറ്റിയ ഇന്ത്യൻ നാവിക സേനയിലെ ലഫ്.കെ. ദിൽന, കമാണ്ടർ എ.രൂപ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യും. മാരത്തണിന്റെ വരുമാനം ടൈപ്പ് വൺ ഡയബറ്റീസ് ബാധിച്ച 250 കുട്ടികൾക്ക് സി.ജി.എം.എസ് മെഷിനുകൾ നൽകുന്നതിനായി വിനിയോഗിക്കും. ഹൈക്കോടതി ജംഗ്ഷനിലെത്തി തിരിച്ച് ദർബാർഹാൾ ഗ്രൗണ്ടിൽ സമാപിക്കുന്ന വിധത്തിലാണ് മാരത്തൺ. സമാപന സമ്മേളനം മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും.