പുതിയ ബാച്ചും സ്റ്റുഡിയോയും

Wednesday 01 October 2025 1:02 AM IST

കൊച്ചി: ഏഷ്യൻ സ്‌കൂൾ ഒഫ് ആർക്കിടെക്ച്ചർ ആൻഡ് ഡിസൈൻ ഇന്നൊവേഷൻസ് (ആസാദി) 13ാമത് ബാച്ചിന്റെയും പുതിയ സ്റ്റുഡിയോയുടെയും ഉദ്ഘാടനം വൈറ്റിലയിലെ സിൽവർ ഐലന്റ് ക്യാംപസിൽ നടന്ന യോഗത്തിൽ എഫ്.എ.സി.ടി ഫിനാൻസ് ഡയറക്ടർ എസ്. ശക്തിമണി നിർവഹിച്ചു. ആസാദി ചെയർമാൻ ആർക്കിടെക്ട് പ്രൊഫ. ബി. ആർ അജിത് അദ്ധ്യക്ഷത വഹിച്ചു. ഡോ. ജോർജ് പോൾസൺ (യു.എസ്.എ), ആസാദി സി.ഇ.ഒ അമ്മു സന്തോഷ്, പ്രിൻസിപ്പൽ പ്രൊഫ. ബാൽശങ്കർ ഗാർഗേഡ്, അസിസ്റ്റന്റ് പ്രൊഫസർ ആർക്കിടെക്ട് സുസ്മിത പൈ, അസിസ്റ്റന്റ് പ്രൊഫസർമാരായ കുക്കു ജോസഫ്, ഷിബിലി അലി തുടങ്ങിയവർ സംസാരിച്ചു.