മാവിലക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു
Wednesday 01 October 2025 12:16 AM IST
ചീക്കിലോട്: ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും നന്മണ്ട ഗ്രാമപഞ്ചായത്തിന്റെയും വിവിധ ഫണ്ടുകൾ ഉപയോഗിച്ച് നിർമ്മിച്ച നന്മണ്ട ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിലെ മാവിലക്കുന്ന് റോഡിൻറെ ഉദ്ഘാടനം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി സുനിൽകുമാർ നിർവഹിച്ചു. നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കൃഷ്ണവേണി മാണിക്കോത്ത് മുഖ്യാതിഥിയായി. ഹരിദാസൻ ഈച്ചരോത്ത് അദ്ധ്യക്ഷത വഹിച്ചു. ഷിഹാന രാരപ്പൻ കണ്ടി, കുണ്ടൂർ ബിജു, കവിത വടക്കേടത്ത്, കെ രാജൻ, ടി.കെ സിദ്ധാർത്ഥൻ, സി.കെ മുഹമ്മദ് ഇഖ്ബാൽ, സി.കെ അബ്ദുറഹിമാൻ പ്രസംഗിച്ചു.
നന്മണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ രാജൻ സ്വാഗതവും വാർഡ് വികസന സമിതി കൺവീനർ ഇ.കെ സുധ നന്ദിയും പറഞ്ഞു.