പരിശീലന ക്ലാസ് സമാപിച്ചു
Wednesday 01 October 2025 12:18 AM IST
രാമനാട്ടുകര: അടുത്ത വർഷത്തെ ഹജ്ജ് കർമ്മത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ യാത്ര പുറപ്പെടുന്ന ഹാജിമാർക്കുള്ള ഒന്നാംഘട്ട സാങ്കേതിക പരിശീലന ക്ലാസുകൾ ജില്ലയിൽ സമാപിച്ചു. ഫറോക്ക് റോയൽ അലയൻസ് ഓഡിറ്റോറിയത്തിൽ നടന്ന സമാപന ചടങ്ങ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. ജില്ലാ ഹജ്ജ് ട്രെയിനിംഗ് ഓർഗനൈസർ നൗഫൽ മങ്ങാട് അദ്ധ്യക്ഷത വഹിച്ചു. ജാഫർ കെ. കക്കൂത്ത് മുഖ്യ പ്രഭാഷണം നടത്തി. എൻ.സി. അബ്ദുൽ റസാഖ്, കെ.ടി. മജീദ്, പി.കെ.അസൈൻ, പി.വി ഷാഹുൽ ഹമീദ്, വി.എം. ബഷീർ പ്രസംഗിച്ചു. പി.കെ. ബാപ്പു ഹാജി, കെ.എ. മുഹമ്മദ് സലീം നേതൃത്വം നൽകി.