ശില്പശാല സംഘടിപ്പിച്ചു
Wednesday 01 October 2025 12:41 AM IST
ബാലുശ്ശേരി: കഥ പറയലും കവിത കേൾക്കലും മനുഷ്യനെ സർഗഭാവനയിലേക്ക് നയിക്കുമെന്ന് മുണ്ടക്കര എ.യു.പി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കഥയെഴുതാം കവിത ചൊല്ലാം ശില്പശാലയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് കവിയും പ്രഭാഷകനുമായ ഓണിൽ രവീന്ദ്രൻ പറഞ്ഞു. സ്കൂൾ ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ അദ്ധ്യാപകനും കഥാകൃത്തുമായ പി.സി ഷൗക്കത്ത് മുഖ്യാതിഥിയായി. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ കെ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. രാജീവ് കുമാർ പി.ജി, ദേവഹർഷ്, അംത എസ് നായർ, പാർവണ.വി എന്നിവർ പ്രസംഗിച്ചു. വിദ്യാരംഗം കോ- ഓർഡിനേറ്റർ പി.വി. രാമകൃഷ്ണൻ സ്വാഗതവും ആദ്യ അനീഷ് നന്ദിയും പറഞ്ഞു.