കേരളകൗമുദിയിൽ വിദ്യാരംഭം നാളെ: പ്രമുഖർ ആദ്യാക്ഷരം പകരും

Wednesday 01 October 2025 1:03 AM IST

തിരുവനന്തപുരം: കേരളകൗമുദിയും വെൺപാലവട്ടം ശ്രീഭഗവതി ക്ഷേത്രം ട്രസ്റ്റും ചേർന്ന് വിജയദശമി ദിനത്തോട് അനുബന്ധിച്ച് നടത്തുന്ന വിദ്യാരംഭം നാളെ നടക്കും. പ്രമുഖ ആചാര്യർ കുരുന്നുകൾക്ക് ആദ്യാക്ഷരം പകരും. വെൺപാലവട്ടം ശ്രീ ഭഗവതി ക്ഷേത്രാങ്കണത്തിലാണ് വിദ്യാരംഭച്ചടങ്ങ്. പൂജയെടുപ്പിന് ശേഷം രാവിലെ എട്ട് മുതൽ 10 വരെയാണ് വിദ്യാരംഭം.

ഡോ. മാർത്താണ്ഡപിള്ള, അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ശിവഗിരി മഠം സ്വാമി സുകൃതാനന്ദ, രാജധാനി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റി​റ്റ്യൂഷൻസ് ചെയർമാൻ ഡോ. ബിജു രമേശ്, ചലച്ചിത്ര പിന്നണി ഗായിക രാജലക്ഷ്മി, വെൺപാലവട്ടം ശ്രീഭഗവതി ക്ഷേത്രം മേൽശാന്തി ശിവനാരായണൻ പോറ്റി എന്നിവരാണ് ആദ്യാക്ഷരം പകരുന്നത്. വി​ദ്യാ​രം​ഭ​ത്തി​നെ​ത്തു​ന്ന​വ​ർ​ക്ക് ​സ​മ്മാ​ന​ങ്ങ​ൾ​ക്ക് ​പു​റ​മേ​ ​ആദ്യാക്ഷരം​ ​കു​റി​ക്കു​ന്ന​ ​കു​രു​ന്നു​ക​ളു​ടെ​ ​ഫോ​ട്ടോ​ ​പാ​രാ​മൗ​ണ്ട് ​സ്റ്റു​ഡി​യോ​ ​സൗ​ജ​ന്യ​മാ​യി​ ​ന​ൽ​കും.