ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ ഇന്നുമുതൽ
Wednesday 01 October 2025 1:19 AM IST
ന്യൂഡൽഹി: ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര, സാമ്പത്തിക പങ്കാളിത്ത കരാർ (ടി.ഇ.പി.എ) ഇന്ന് പ്രാബല്യത്തിൽ വരും. 2024 മാർച്ചിൽ ഒപ്പിട്ട കരാറാണിത്. കരാറിലൂടെ ഇന്ത്യ-യൂറോപ്യൻ വിപണികളിൽ കാർഷികേതര ഉൽപന്നങ്ങളുടെയും സംസ്‌കരിച്ച കാർഷിക ഉത്പന്നങ്ങളുടെയും തീരുവയിൽ 100% ഇളവ് നിലവിൽ വരും. ഔഷധം, മെഡിക്കൽ ഉപകരണങ്ങൾ, സംസ്‌കരിച്ച ഭക്ഷ്യപദാർത്ഥങ്ങൾ തുടങ്ങിയ മേഖലകൾക്കും പ്രയോജനപ്പെടും. 15 വർഷത്തിനകം ഇന്ത്യയിൽ 10000 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപ വർദ്ധനയും അതുവഴി 10 ലക്ഷം പ്രത്യക്ഷ തൊഴിലവസരങ്ങളും കരാർ ലക്ഷ്യമിടുന്നു.