പ്രൈം വോളി ലീഗ് നാളെ തുടങ്ങുന്നു
Wednesday 01 October 2025 4:32 AM IST
ഹൈദരാബാദ് : ഐ.പി.എൽ മാതൃകയിലെ വോളിബാൾ ലീഗായ പ്രൈം വോളിയുടെ ലീഗ് നാലാം സീസൺ മത്സരങ്ങൾക്ക് നാളെ ഹൈദരാബാദിൽ തുടക്കമാകും. ഗച്ചിബൗളി ഇൻഡോർ കോർട്ടിൽ 26 നാണ് ഫൈനൽ. നിലവിലെ ജേതാക്കളായ കാലിക്കറ്റ് ഹീറോസും ഹൈദരാബാദ് ബ്ലാക്ക് ഹോക്സും തമ്മിൽ നാളെ വൈകിട്ട് 6.30നാണ് ആദ്യ മത്സരം.
10 ടീമുകൾ
ഇക്കുറി ഗോവ ഗാർഡിയൻസ് എന്ന പുതിയ ടീമിനെ ഉൾപ്പെടുത്തിയതോടെ 10 ടീമുകളാണു ലീഗിലുള്ളത്.കാലിക്കറ്റ് ഹീറോസ്,കൊച്ചി സ്പൈക്കേഴ്സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്, ബെംഗളുരു ടോർപിഡോസ്, ചെന്നൈ ബ്ളിറ്റ്സ്, ഡൽഹി തൂഫാൻസ്, ഗോവ ഗാർഡിയൻസ്,കൊൽക്കത്ത തണ്ടർബോൾട്ട്സ്, മുംബയ് മെറ്റിയോഴ്സ് എന്നിവയാണ് ടീമുകൾ.
ടി.വി ലൈവ്
സോണി സ്പോർട്സ് നെറ്റ്‌വർക്കിലും പ്രൈം വോളിബോളിന്റെ യുട്യൂബ് ചാനലിലും തത്സമയം.