ഐ.സി.സിക്ക് പരാതി നൽകി ഇന്ത്യ, ചടങ്ങിൽ വച്ച് കപ്പ് തരാമെന്ന് നഖ്‌വി

Tuesday 30 September 2025 11:36 PM IST

മുംബയ് /ദുബായ് : ഏഷ്യാകപ്പ് ട്രോഫി ഇന്ത്യൻ ടീമിന് കൈമാറാതെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനായ പാക് മന്ത്രി മൊഹ്സിൻ നഖ്‌വി ഹോട്ടൽ മുറിയിലേക്ക് മാറ്റിയതിനെതിരെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന് പരാതി നൽകി. നഖ്‌വിയുടെ നിർബന്ധം കാരണമാണ് ഏഷ്യാകപ്പ് സമാപനച്ചടങ്ങ് നിറംകെട്ടതെന്നും ട്രോഫി മറ്റാരിൽനിന്നും സ്വീകരിക്കാൻ ഇന്ത്യൻ ടീം തയ്യാറായിരുന്നെന്നും ബി.സി.സി.ഐ നൽകിയ പരാതിയിൽ പറയുന്നു.

അതേസമയം ട്രോഫി ഇന്ത്യയ്ക്ക് തന്നെ കൈമാറാൻ തയ്യാറാണെന്ന് നഖ്‌വി തയ്യാറാണെന്ന് അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. പക്ഷേ ഒരു ചടങ്ങ് സംഘടിപ്പിച്ച് അതിൽവച്ച് താൻ കൈമാറുമെന്ന് നിബന്ധനയും വച്ചെന്നാണ് അറിയുന്നു. നിലവിലെ സാഹചര്യത്തിൽ അതിന് ഇന്ത്യ തയ്യാറാകില്ലെന്നാണ് അറിയുന്നത്.