ദേശീയ ഓപ്പൺ അത്‌ലറ്റിക്സ് : അനാമികയ്ക്ക് സ്വർണം

Tuesday 30 September 2025 11:37 PM IST

റാഞ്ചി : ദേശീയ ഓപ്പൺ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഹെപ്റ്റാത്‌ലണിൽ സ്വർണം നേടി മലയാളിതാരം അനാമിക.ഏഴ് ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ 5629 പോയിന്റ് നേടിയാണ് അനാമികയുടെ സ്വർണം.5358 പോയിന്റ് നേടിയ റെയിൽവേയ്സിന്റെ പൂജയ്ക്കാണ് വെള്ളി.കഴിഞ്ഞ ദിവസം പുരുഷ ഹൈജമ്പിൽ കേരളത്തിനായി കഴിഞ്ഞദിവസം ടി.ആരോമൽ വെങ്കലം നേടിയിരുന്നു.വനിതകളുടെ പോൾവാട്ടിൽ റെയിൽവേയ്സ് താരങ്ങളായ പാലാ സ്വദേശി മരിയ ജയ്സൺ വെള്ളിയും കണ്ണൂർ ചാല സ്വദേശി കൃഷ്ണ രചൻ വെങ്കലവും നേടി.