ഓട വൃത്തിയാക്കുന്നതിനിടെ അപകടം,​ മൂന്ന് തൊഴിലാളികൾ മരിച്ചു, മൂവരും തമിഴ്‌നാട് സ്വദേശികൾ

Tuesday 30 September 2025 11:45 PM IST

കട്ടപ്പന: ഹോട്ടലിന്റെ ഓട വൃത്തിയാക്കുന്ന പണിയിലേർപ്പെട്ടിരുന്നവർ കുടുങ്ങി അപകടം. കട്ടപ്പനയിലാണ് സംഭവം. മൂന്ന് തൊഴിലാളികളാണ് ഓടയിൽ കുടുങ്ങിയത്. അഗ്നിരക്ഷാ സേന ഇവിടെ ഒരു മണിക്കൂറിലേറെ നടത്തിയ പരിശോധനയിൽ മൂന്നുപേരെയും പുറത്തെത്തിക്കാനായി. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മൂവരും മരിച്ചു. കമ്പം സ്വദേശി ജയറാം, ഗൂഢല്ലൂർ സ്വദേശി സെൽവം, പേര് തിരിച്ചറിയാത്ത മൂന്നാമതൊരാൾ എന്നിവരാണ് മരണമടഞ്ഞത്. കുടുങ്ങിക്കിടക്കുന്നവർ തമിഴ്‌നാട് സ്വദേശികളായിരുന്നുവെന്നാണ് വിവരം.

ഓറഞ്ച് എന്ന ഹോട്ടലിലെ ഓട വൃത്തിയാക്കാനിറങ്ങിയ തമിഴ്‌‌നാട്ടിൽ നിന്നുള്ള തൊഴിലാളികൾ ഒരാളെ ആദ്യം കാണാതാകുകയായിരുന്നു. ഇയാളെ തേടിയിറങ്ങിയ മറ്റ് രണ്ട് പേരെയും പിന്നാലെ കാണാതായി. ഓടയ്‌ക്കുള്ളിൽ ഓക്‌സിജൻ ലഭിക്കാത്തതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് വിവരം.