861 റാങ്ക് വരെ സർക്കാർ എം.ബി.ബി.എസ് സീറ്റ്

Wednesday 01 October 2025 1:05 AM IST

കേരളത്തിൽ പ്രവേശന പരീക്ഷ കമ്മിഷണർ നടത്തിയ നീറ്റ് -യു.ജി റാങ്കനുസരിച്ചുള്ള രണ്ടാം റൗണ്ട് അലോട്ട്മെന്റ് പൂർത്തിയായപ്പോൾ സ്റ്റേറ്റ് മെറിറ്റിൽ 861റാങ്ക് വരെ എം.ബി.ബി.എസ്സിനും, 3648 വരെ ബി.ഡി.എസ്സിനും അഡ്മിഷൻ ലഭിച്ചു. പുതുതായി അനുവദിച്ച കാസർകോട്, വയനാട് ഉൾപ്പെടെ 14 സർക്കാർ, 20 സ്വാശ്രയ മെഡി. കോളേജുകളിലും, 6സർക്കാർ ഡെന്റൽ കോളേജുകളിലും, 19സ്വാശ്രയ ഡെന്റൽ കോളേജുകളിലുമാണ് പ്രവേശനം നടന്നത്. മൂന്നാം ഘട്ട അലോട്ട്മെന്റ് നോട്ടിഫിക്കേഷൻ ഉടൻ പ്രസിദ്ധീകരിക്കും.

കോഫി ടേസ്റ്ററാകാൻ

കോഫി ബോർഡ് ഓഫ് ഇന്ത്യ നടത്തുന്ന കോഫി ക്വാളിറ്റി മാനേജ്മെന്റ് പി.ജി ഡിപ്ലോമയ്ക്കു www. coffeeboard.gov.in വഴി അപേക്ഷിക്കാം. ഒരുവർഷത്തെ പ്രോഗ്രാമാണിത്. ചിക്കമംഗളൂർ,ബംഗളൂരു എന്നിവിടങ്ങളിലായാണ് കോഴ്സ്.ജീവ ശാസ്ത്ര,കാർഷിക,ബയോടെക്,ഫുഡ് ടെക്നോളജി ബിരുദധാരികൾക്ക് അപേക്ഷിക്കാം. അക്കാഡമിക് മികവ്,പേർസണൽ ഇന്റർവ്യൂ,സെൻസറി വിലയിരുത്തൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.

എറാസ്മസ് മാസ്‌റ്റേഴ്‌സ് പബ്ലിക് പോളിസി

ഏറാസ്മസ് സ്‌കോളർഷിപ്പോടുകൂടിയുള്ള 2026 -28 വർഷത്തെ മാസ്‌റ്റേഴ്‌സ് ഇൻ പബ്ലിക് പോളിസി പ്രോഗ്രാമിന് ഡിസംബർ 10വരെ അപേക്ഷിക്കാം. യൂറോപ്യൻ രാജ്യങ്ങളിൽ ഉപരിപഠനം,ഗവേഷണം എന്നിവ നടത്താനുള്ള അവസരമാണിത്. പഠനച്ചെലവും, ട്യൂഷൻ ഫീസും പൂർണ്ണമായും ലഭിക്കും. 78രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. എറാസ്മസ് പ്രോഗ്രാമിൽ ഓസ്ട്രിയയിലെ സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റി,സ്പെയിനിലെ ബാർസിലോണിയ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്, നെതർലാൻഡ്‌സിലെ റൊട്ടേർഡാം യൂണിവേഴ്സിറ്റി,യു.കെയിലെ യൂണിവേഴ്സിറ്റി ഓഫ് യോർക്ക് എന്നിവ പ്രോഗ്രാമിൽ പങ്കാളികളാണ്. www.eramus.plus.ec.europa.eu