മറ്റൊരിടത്ത് വീടുവച്ചാലും ലൈഫ് ആനുകുല്യം
Wednesday 01 October 2025 12:14 AM IST
തിരുവനന്തപുരം: ലൈഫ് പദ്ധതിയിൽ ഗുണഭോക്താവ് മറ്റൊരു തദ്ദേശ സ്ഥാപന പരിധിയിൽ ഭൂമി കണ്ടത്തി വീട് വെച്ചാലും ആനുകൂല്യം ലഭിക്കുമെന്ന് മന്ത്റി എം.ബി.രാജേഷ് നിയമസഭയെ അറിയിച്ചു. ഇത്തരത്തിൽ സ്റ്റേജ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഗുണഭോക്താവിനെ തിരഞ്ഞെടുത്ത തദ്ദേശ സ്ഥാപനം ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശിച്ച് 2025 ആഗസ്റ്റ് രണ്ടിന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.