പരിശീലനം നൽകി
Wednesday 01 October 2025 12:16 AM IST
മലപ്പുറം: വനിതാ ശിശു വികസന വകുപ്പ്, താനൂർ ഐ.സി.ഡി.എസിന്റെ നേതൃത്വത്തിൽ പോഷൺ മാഹ് പരിപാടിയുടെ ഭാഗമായി താനാളൂർ, നിറമരുതൂർ പഞ്ചായത്തുകളിലെയും താനൂർ മുനിസിപ്പാലിറ്റി പരിധിയിലെയും കൗമാരക്കാർക്കായി നോ ഫയർ കുക്കിംഗ് മത്സരവും യോഗ പരിശീലനവും സംഘടിപ്പിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈനബ ചേനാത്ത് ഉദ്ഘാടനം ചെയ്തു. താനൂർ ശിശു വികസന പദ്ധതി ഓഫീസർ പി.ഷൈജ അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷംനിഷ സ്വാഗതവും ഹഫ്സത് അടാട്ടിൽ നന്ദിയും അർപ്പിച്ചു. യോഗ പരിശീലനം ഹെൽത്ത് ഇൻസ്‌പെക്ടർ അജിത് കുമാർ നയിച്ചു.