ജനകീയ കാമ്പയിൻ സംഘടിപ്പിച്ചു.
Wednesday 01 October 2025 12:23 AM IST
താനൂർ:കെ.പുരം വി. ആർ നായനാർ സ്മാരക ഗ്രന്ഥാലയം നാളെത്തെ താനാളൂർ എങ്ങിനെ ആയിരിക്കണം ജനകീയ കാമ്പെയിൽ വായനശാലയിൽ സംഘടിപ്പിച്ചു.പരിപാടി താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എം മല്ലിക ഉദ്ഘാടനം ചെയ്തു.സി.മുഹമ്മദ്ഷാഫി അദ്ധ്യക്ഷനായി.ക്യാമ്പയിൻ വിശദീകരണം താനാളൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സതീശൻ,വി സി ശങ്കരനാരായണൻ , എം വിശ്വനാഥൻ,ടി.സജീവൻ എന്നിവർ അവതരിപ്പിച്ചു.പി.പി ബാലകൃഷ്ണൻ,പികൃഷ്ണൻ,മുരളി മാതേരി,വി.പി.അബ്ദുറഹിമാൻ കുട്ടി ചർച്ചയിൽ പങ്കെടുത്തു .