"മുഖ്യമന്ത്രി എന്നോടൊപ്പം"; ലഭിച്ചത് 4369 കാളുകൾ

Wednesday 01 October 2025 1:25 AM IST

തിരുവനന്തപുരം:'മുഖ്യമന്ത്രി എന്നോടൊപ്പം' എന്ന സിറ്റിസൺ കണക്ട് സെന്റർ പ്രവർത്തനം ആരംഭിച്ച ശേഷം 30 ന് വൈകിട്ട് 6.30 വരെ ലഭിച്ചത് 4369 കാളുകൾ. 30 ന് പുലർച്ചെ 12 മുതൽ വൈകിട്ട് 6.30 വരെ മാത്രം 3007 കാളുകളാണ് വന്നത്. ഇതിൽ 2940 എണ്ണവും ജനങ്ങൾ നേരിട്ട് വിളിച്ച ഇൻബൗണ്ട് കാളുകളാണ്.

തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരുന്നു കൂടുതൽ പരാതികൾ. ലൈഫ് പദ്ധതി, കെട്ടിട നിർമ്മാണ പെർമിറ്റുകൾ, നികുതി, സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിലെ കാലതാമസം തുടങ്ങിയ ആവശ്യങ്ങൾക്കായാണ് നിരവധി പേർ ബന്ധപ്പെട്ടത്. 'മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച് സംസാരിക്കാൻ കഴിയുമോ?' വിദ്യാരംഭം കുറിക്കാൻ മുഖ്യമന്ത്രി അനുവദിക്കുമോ?തുടങ്ങിയ സംശയങ്ങളും ഉണ്ടായി.

ഇംഗ്ലീഷ്, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലും അന്വേഷണങ്ങൾ എത്തി.