സുരഭി സാംസ്‌കാരിക വേദി വാർഷികം

Wednesday 01 October 2025 1:10 AM IST

കൊല്ലം: അഞ്ചാലുംമൂട് സുരഭി സാംസ്‌കാരിക വേദിയുടെ 29-ാമത് വാർഷികവും ഓണാഘോഷവും ഇന്ന് സമാപിക്കും. വൈകിട്ട് 6 ന് നടക്കുന്ന വാർഷിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ ഉദ്‌ഘാടനം ചെയ്യും. സുരഭി പ്രസിഡന്റ് സി.ജി. സതീഷ്‌കുമാർ അദ്ധ്യക്ഷത വഹിക്കും. കെ.പി.എ.സി ലീലാ കൃഷ്‌ണൻ,​‌ഡോ. പി.വി. ജഗത്‌രാജ്,​ എ.ആർ. മോഹൻബാബു,​ സ്വർണമ്മ,​ സീസാപിള്ള,​ഉണ്ണികുമാർ എന്നിവർ പങ്കെടുക്കും. രാത്രി 7.30 ന് സുരഭി നാടക വേദി അവതരിപ്പിക്കുന്ന ഹാസ്യരൂപകം. രാത്രി 8.30 ന് തിരുവനന്തപുരം സാഹിതി തിയറ്റേഴ്‌സ് അവതരിപ്പിക്കുന്ന നാടകം മുച്ചീട്ടുകളിക്കാരന്റെ മകൾ.