ഗാന്ധിജയന്തി പദയാത്ര

Wednesday 01 October 2025 1:11 AM IST

കൊ​ല്ലം: ഇ​ക്കൊ​ല്ല​ത്തെ ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷം ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ജി​ല്ലാ ഇൻ​ഫർ​മേ​ഷൻ ഓ​ഫീ​സും കൊ​ല്ലം കോർ​പ്പറേ​ഷ​നും ഗാ​ന്ധി​പീ​സ് ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി വ്യ​ത്യ​സ്​ത​ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ക്കും. ഒ​ക്‌​ടോ​ബർ 2ന് രാ​വി​ലെ 7.30ന് ചി​ന്ന​ക്ക​ട പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സി​ന് മു​ന്നിൽ തു​ട​ങ്ങി കൊ​ല്ലം ബീ​ച്ചി​ലെ ഗാ​ന്ധി​പാർ​ക്കി​ലേ​ക്കെ​ത്തു​ന്ന പ​ദ​യാ​ത്ര ജി​ല്ലാ ക​ളക്ടർ എൻ.ദേ​വി​ദാ​സ് ഫ്‌​ളാ​ഗ് ഒ​ഫ് ചെ​യ്യും. 8ന് സ്​മൃ​തി​സ​മ്മേ​ള​നം മ​ന്ത്രി കെ.എൻ.ബാ​ല​ഗോ​പാൽ ഉ​ദ്​ഘാ​ട​നം ചെ​യ്യും. മ​ന്ത്രി ജെ.ചി​ഞ്ചു​റാ​ണി അ​ദ്ധ്യ​ക്ഷ​യാ​കും. മ​ന്ത്രി കെ.ബി.ഗ​ണേ​ശ് കു​മാ​റാ​ണ് മു​ഖ്യ​പ്ര​ഭാ​ഷ​കൻ. എൻ.കെ.പ്രേ​മ​ച​ന്ദ്രൻ എം.പി ദേ​ശീ​യോ​ദ്​ഗ്ര​ഥ​ന പ്ര​ഭാ​ഷ​ണം ന​ട​ത്തും. എം. മു​കേ​ഷ് എം.എൽ.എ ഗാ​ന്ധി​ജ​യ​ന്തി​ദി​ന സ​ന്ദേ​ശം നൽ​കും. എം. നൗ​ഷാ​ദ് എം.എൽ.എ ഗാ​ന്ധി​സ്​മൃ​തി പ്ര​ഭാ​ഷ​ണം ന​ട​ത്തും.ഫോൺ: 0474 2793473.