തൊഴിൽ പരിശീലനം

Wednesday 01 October 2025 1:15 AM IST

കൊല്ലം: മഹാത്മാഗാന്ധിയുടെ 178-ാമത് ജന്മവാർഷിക പരിപാടികളുടെ ഭാഗമായി 178 യുവതി യുവാക്കൾക്ക് ഗാന്ധിയൻ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ പരിശീലനം നൽകുന്നു. മൂന്ന് മുതൽ ആറുമാസം വരെ നീണ്ടുനിൽക്കുന്ന പരിശീലന പദ്ധതികളാണ് ഉള്ളത്. ഐ.ഇ.എൽ.ടി.എസ് ഉൾക്കൊള്ളുന്ന തീവ്ര ഇംഗ്ലീഷ് പരിശീലനം, ഫാഷൻ ഡിസൈനിംഗ്, ടെയ്ലറിംഗ്, എംബ്രോയിഡറി, ഫാബ്രിക് പെയിന്റിംഗ്, ഫ്ലവർ ടെക്നോളജി ആൻഡ് ഹാൻഡി ക്രാഫ്ട്, ഫർ മേക്കിംഗ് എന്നീ കോഴ്സുകളിലാണ് പരിശീലനം. വെള്ള പേപ്പറിൽ പൂരിപ്പിച്ച അപേക്ഷകൾ ഒക്ടോബർ 7 നകം ഡയറക്ടർ, മഹാത്മാഗാന്ധി സ്റ്റഡി സെന്റർ, കൊട്ടാരം നഗർ 56, കച്ചേരി-പി ഒ, കൊല്ലം 13 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 04742797478, 77364 4899.