സഹോദയ സ്കൂൾസ് കോംപ്ലക്സ് മഞ്ജീരധ്വനി
Wednesday 01 October 2025 1:18 AM IST
കൊല്ലം: പാറ്റൂർ ശ്രീബുദ്ധ സെൻട്രൽ സ്കൂളിൽ നടന്ന ദേശിംഗനാട് സഹോദയ സ്കൂൾസ് കോംപ്ലക്സ് 'മഞ്ജീരധ്വനീ 2025" ഉദ്ഘാടനം പിന്നണി ഗായിക അവനി വെഞ്ഞാറമൂട് നിർവഹിച്ചു. സഹോദയ പ്രസിഡന്റ് കെ.വിജയകുമാർ, സെക്രട്ടറി എം.എസ്.സുബാഷ്, ട്രഷറർ എ.സീനത്ത്നിസ, വൈസ് പ്രസിഡന്റ് ജി.സുരേന്ദ്രൻ, ശ്രീബുദ്ധ എഡ്യുക്കേഷണൽ സെക്രട്ടറി പ്രൊഫ. വി.പ്രസാദ്, ട്രഷറർ എ.സുനിൽകുമാർ, ജോ. സെക്രട്ടറി ബി.ഉദയൻ, ശ്രീബുദ്ധ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ സുനി സദാനന്ദൻ, ശ്രീബുദ്ധ കോളേജ് ഒഫ് എൻജിനിയറിംഗ് പ്രിൻസിപ്പൽ ഡോ. കെ.കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു. ശ്രീനാരായണ പബ്ലിക് സ്കൂൾ ഓവർ ഓൾ ചാമ്പ്യന്മാരായി. ശ്രീബുദ്ധ സെൻട്രൽ സ്കൂൾ കരുനാഗപ്പള്ളി രണ്ടാം സ്ഥാനവും ഐശ്വര്യ പബ്ലിക് സ്കൂൾ കലയ്ക്കോട് മൂന്നാം സ്ഥാനവും നേടി.