ഫെസിലിറ്റേറ്റർ അഭിമുഖം
Wednesday 01 October 2025 1:22 AM IST
കൊല്ലം: പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ജെൻഡർ റിസോഴ്സ് സെന്ററിലേക്ക് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. യോഗ്യത: വുമൺ സ്റ്റഡീസ് /ജെൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവരാകണം. കൗൺസിലിംഗിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. എസ്.എസ്.എൽ.സി, ആധാർ, റേഷൻ കാർഡ് / റസിഡൻസ് സർട്ടിഫിക്കറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഒക്ടോബർ 10ന് രാവിലെ 11ന് പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിൽ നടത്തുന്ന അഭിമുഖത്തിൽ ഹാജരാകണം. ഫോൺ: 9142441514.