ഗാസ സമാധാന നിർദ്ദേശം സ്വാഗതം ചെയ്‌ത് മോദി

Wednesday 01 October 2025 2:45 AM IST

ന്യൂഡൽഹി: ഗാസ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 20 ഇന പ്രഖ്യാപനത്തെ സ്വാഗതം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് പലസ്തീൻ - ഇസ്രയേൽ ജനതയ്ക്കും വിശാലമായ പശ്ചിമേഷ്യൻ മേഖലയ്ക്കും സുസ്ഥിര സമാധാനം, സുരക്ഷ, വികസനം എന്നിവ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി മോദി എക്‌സിൽ അറബിയിലും ഹീബ്രുവിലും പോസ്റ്റ് ചെയ്തു. സംഘർഷം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമത്തോട് എല്ലാവരും സഹകരിക്കുമെന്ന് മോദി പ്രത്യാശ പ്രകടിപ്പിച്ചു.