നെല്ല് സംഭരണം: മുഴുവൻ പണവും നൽകി
Wednesday 01 October 2025 2:54 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വർഷം കർഷകരിൽ നിന്ന് നെല്ല് ശേഖരിച്ചതിന്റെ മുഴുവൻ പണവും വിതരണം ചെയ്തതായി മന്ത്റി ജി.ആർ.അനിൽ നിയമസഭയെ അറിയിച്ചു. ഒന്നാം വിളയിൽ 412.40 കോടി രൂപയുടെയും രണ്ടാംവിളയിൽ 1232.66 കോടി രൂപയുടെയും ഉൾപ്പെടെ 1645.07 കോടി രൂപയുടെ നെല്ലാണ് കഴിഞ്ഞ വർഷം ശേഖരിച്ചിരുന്നത്. ഇതിൽ 1575 കോടി രൂപ നേരത്തെ വിതരണം ചെയ്തിരുന്നു. ശേഷിക്കുന്ന 70 കോടി രൂപ കർഷകർക്ക് പി.ആർ.എസ് സംവിധാനം വഴി നൽകാൻ ബാങ്കുകൾക്ക് കൈമാറി.