എം എസ് സി കപ്പൽ മത്സ്യ ബന്ധന വള്ളത്തിൽ ഇടിച്ച് അപകടം,​ ആർക്കും പരിക്കില്ല

Wednesday 01 October 2025 10:12 PM IST

കൊച്ചി : കൊച്ചി പുറംകടലിൽ മത്സ്യബന്ധന വള്ളത്തിൽ എം.എസ്.സി കപ്പൽ ഇടിച്ച് അപകടം. ഇന്ന് വൈകിട്ട് 5.30ഓടെയാണ് സംഭവം. പ്രത്യാശ എന്ന വള്ളത്തിലാണ് കപ്പൽ ഇടിച്ചത്. വള്ളത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിന ിടെ കപ്പൽ ഇടിക്കുകയായിരുന്നു എന്ന് തൊഴിലാളികൾ പറയുന്നു. അതേസമയം വള്ളത്തിൽ ഉണ്ടായിരുന്ന ആർക്കും പരിക്കില്ല. കൊച്ചിൻ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.