'സമ്മാനത്തുകയിൽ വലിയ വ്യത്യാസമില്ല, ധൈര്യമായി പൂജ ബമ്പർ എടുത്തോളൂ'; വ്യക്തത വരുത്തി ധനമന്ത്രി
Thursday 02 October 2025 11:15 AM IST
തിരുവനന്തപുരം: ജിഎസ്ടി പരിഷ്കരണത്തിന്റെ ഭാഗമായി പൂജ ബമ്പർ സമ്മാനത്തുക വെട്ടിക്കുറച്ച സംഭവത്തിൽ വ്യക്തത വരുത്തി ധനമന്ത്രി കെഎൻ ബാലഗോപാൽ. 'ജിഎസ്ടിയിൽ സംസ്ഥാനം വലിയ നഷ്ടം നേരിടുകയാണ്. പക്ഷേ, പൂജ ബമ്പർ തുകയിൽ വലിയ വ്യത്യാസമില്ല. എല്ലാവർക്കും ധൈര്യമായി ലോട്ടറിയെടുക്കാം ' - മന്ത്രി പറഞ്ഞു.
പൂജ ബമ്പർ ലോട്ടറിയുടെ മൂന്നാം സമ്മാനത്തുകയും 5000 രൂപയുടെ സമ്മാനങ്ങളുടെ എണ്ണത്തിലുമാണ് കുറവ് വരുത്തിയത്. മൂന്നാം സമ്മാനം പത്ത് ലക്ഷത്തിൽ നിന്നും അഞ്ച് ലക്ഷമായി കുറച്ചു. പതിനായിരത്തിലധികം ആളുകൾക്കായി വീതിച്ച് നൽകിയ 5000 രൂപയുടെ സമ്മാനം 8,100ലേക്ക് കുറച്ചു. സമ്മാനത്തുകയിൽ ആകെ 1.85 കോടി രൂപയുടെ കുറവാണ് വരുത്തിയത്. എന്നാൽ, ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. ഒന്നും രണ്ടും സമ്മാനത്തുകകൾക്ക് വ്യത്യാസമില്ല.