പാമ്പുകൾ എത്ര മണിക്കൂർ ഉറങ്ങുമെന്നറിയാമോ? മനുഷ്യരിൽ നിന്ന് വ്യത്യസ്തമാകുന്നതിങ്ങനെ

Thursday 02 October 2025 4:15 PM IST

പാമ്പിനെ ഭയക്കാത്ത മനുഷ്യർ കുറവായിരിക്കും. വിഷമുള്ളവയും വിഷമില്ലാത്തവയുമായി നമുക്കുചുറ്റും അനേകതരം പാമ്പുകളുണ്ട്. ചിലർ പാമ്പിനെ സ്വപ‌്നം കാണുന്നവരുണ്ട്. പാമ്പ് പിടിത്തം ഉപജീവനമാക്കിയവരും ഉണ്ട്. പാമ്പുമായി ബന്ധപ്പെട്ട അനേകം സിനിമകളും ഡോക്യുമെന്ററികളും നിർമിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അധികമാരും ചിന്തിക്കാത്ത ഒന്നാണ് പാമ്പുകളുടെ ഉറക്കം. പാമ്പുകൾ എപ്പോഴായിരിക്കും ഉറങ്ങുക? എപ്പോഴായിരിക്കും ഉണരുന്നത്? ഈ ചോദ്യങ്ങളുടെ ഉത്തരമിതാണ്.

സാധാരണയായി എല്ലാതരം പാമ്പുകളും കൊത്തുന്നത് ഒരേ തരത്തിലായിരിക്കും. എന്നാൽ ഉറക്കത്തിന്റെ കാര്യത്തിൽ മനുഷ്യനേക്കാൾ കൂടുതൽ സമയം പാമ്പുകൾ ഉറങ്ങാറുണ്ടെന്നാണ് പറയപ്പെടുന്നത്. മനുഷ്യർ എട്ടുമുതൽ പത്ത് മണിക്കൂർ വരെ ഉറങ്ങുമ്പോൾ പാമ്പുകൾ സാധാരണയായി 16 മണിക്കൂർ ആണ് ഉറങ്ങുന്നത്. രാജവെമ്പാല 18 മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നു.

ആയുസ്

സാധാരണയായി ഒരു പാമ്പിന്റെ ആയുസ് അഞ്ച് മുതൽ 15 വർഷം വരെയാണ്. എന്നാൽ പെെത്തൺ വിഭാഗത്തിൽപ്പെട്ട പാമ്പുകൾക്ക് 40 വർഷം വരെ ജീവിക്കാൻ കഴിയുമെന്നാണ് പറയപ്പെടുന്നത്. മനുഷ്യർ അധികമായുള്ള സ്ഥലങ്ങളിൽ ജീവിക്കുന്ന പാമ്പുകളുടെ ആയുസ് എട്ട് വർഷം മുതൽ 10 വർഷം വരെയാണ്. അപകടകാരികളായ എട്ടടിവീരൻ, മൂ൪ഖൻ, അണലി എന്നിവ 15 വർഷത്തോളം ജീവിക്കുന്നു.

ഏറ്റവും കൂടുതൽ വർഷം ജീവിക്കുന്ന പാമ്പുകളിൽ ഒന്നാമത് പെരുമ്പാമ്പാണ്. പെരുമ്പാമ്പ് 25 മുതൽ 40 വർഷം വരെ ജീവിക്കുമെന്നാണ് റിപ്പോർട്ട്. ഒരു പാമ്പിന്റെ പ്രായം നിർണയിക്കുന്നത് അത്ര എളുപ്പമല്ലെന്നും പാമ്പിന്റെ വലിപ്പം, ചർമ്മത്തിന്റെ അവസ്ഥ, ശരീരത്തിന്റെ തിളക്കം എന്നിവ വച്ച് ഏകദേശം ഊഹിക്കാമെന്നും വിദഗ്ദ്ധർ വ്യക്തമാക്കുന്നു. രാജവെമ്പാല പൊതുവെ 20 വർഷം വരെ ജീവിക്കുമെന്നാണ് റിപ്പോർട്ട്.