കെ.ജി.ഒ.യു 'രാപ്പകൽ' സമരം
Thursday 02 October 2025 5:16 PM IST
കൊച്ചി: ജീവനക്കാരുടെ അവകാശങ്ങളെ അവഗണിക്കുന്നതായി ആരോപിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ (കെ.ജി.ഒ.യു) 15,16 തീയതികളിൽ സെക്രട്ടേറിയറ്റിനു മുന്നിൽ രാപ്പകൽ സമരം സംഘടിപ്പിക്കാൻ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.സി. സുബ്രഹ്മണ്യൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ബി. ഗോപകുമാർ, സംസ്ഥാന നേതാക്കളായ ഡോ.ആർ. രാജേഷ്, പി.ഐ. സുബൈർ കുട്ടി, സി.വി. ബെന്നി, സി. ഉണ്ണിക്കൃഷ്ണൻ, ഡോ. ബാബു വർഗീസ്, എസ്. നൗഷാദ്, ആർ. ശിവകുമാർ, പി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.