ആണി കയറിയതിന് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തി; വീട്ടമ്മയുടെ കാൽവിരലുകൾ മുറിച്ചുമാറ്റിയതായി പരാതി
Thursday 02 October 2025 5:21 PM IST
ആലപ്പുഴ: ചികിത്സയ്ക്കെത്തിയ വീട്ടമ്മയുടെ കാൽവിരലുകൾ സമ്മതമില്ലാതെ മുറിച്ചുമാറ്റിയതായി പരാതി. ആലപ്പുഴ മെഡിക്കൽ കോളേജിലാണ് സംഭവം. കുത്തിയതോട് കിഴക്കേ മുഖപ്പിൽ സീനത്തിന്റെ (58) വിരലുകളാണ് തിങ്കളാഴ്ച മുറിച്ചുമാറ്റിയത്. സംഭവത്തിൽ സീനത്തിന്റെ ബന്ധുക്കൾ സൂപ്രണ്ടിനും ഡിഎംഒയ്ക്കും പരാതി നൽകി.
കാലിൽ ആണി കയറിയതിനെത്തുടർന്നാണ് സീനത്ത് ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിയത്. സെപ്തംബർ 29ന് അഡ്മിറ്റായി. 30ന് മുറിവ് ഡ്രസ് ചെയ്യാനെന്ന് പറഞ്ഞ് കൊണ്ടുപോയതിനുശേഷമാണ് രണ്ട് വിരലുകൾ മുറിച്ചുമാറ്റിയതെന്ന് ബന്ധുക്കൾ പറയുന്നു. രോഗിയുടെയോ ബന്ധുക്കളുടെയോ സമ്മതമില്ലാതെയാണ് വിരലുകൾ മുറിച്ചുമാറ്റിയതെന്നാണ് ആരോപണം.