ശ്രീജേഷിന്റെ പേര് ടർഫിന് നൽകണം

Thursday 02 October 2025 5:24 PM IST

കൊച്ചി: അന്താരാഷ്ട്ര നിലവാരമുള്ള മഹാരാജാസ് കോളേജിലെ ഹോക്കി ഗ്രൗണ്ടിന് ഒളിമ്പ്യൻ പി.ആർ. ശ്രീജേഷിന്റെ പേര് നൽകണമെന്ന് എറണാകുളം വികസന സമിതി ആവശ്യപ്പെട്ടു. ടർഫിന്റെ പരിസര പ്രദേശം മുഴുവൻ കുണ്ടും കുഴിയും വെള്ളക്കെട്ടുമാണെന്നും അതിന് അടിയന്തര പരിഹാരം ഉണ്ടാവണമെന്നും സമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.എസ്. ദിലീപ്കുമാറിന്റെ അദ്ധ്യക്ഷനായി. കൗൺസിലർ സുധ ദിലീപ്കുമാർ, സേവ് കേരള മൂവ്‌മെന്റ് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, റാക്കോ സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ്, ട്രഷറർ ടി.എൻ. പ്രതാപൻ, ജില്ലാ പ്രസിഡന്റ് കുമ്പളം രവി തുടങ്ങിയവർ സംസാരിച്ചു.