ഐക്യകേരള കൺവെൻഷൻ
Thursday 02 October 2025 5:41 PM IST
കൊച്ചി: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം പിൻവലിക്കണമെന്നാവശ്യപ്പെട്ടും തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ മോദി സർക്കാർ നടപ്പാക്കുന്ന നിയമങ്ങൾക്കെതിരെയും ഇന്ത്യൻ ഹ്യൂമൻ റൈറ്റ് മൂവ്‌മെന്റ് 5ന് ഐക്യകേരള കൺവെൻഷൻ സംഘടിപ്പിക്കും.
ഉച്ചയ്ക്ക് 2.30ന് എറണാകുളം മഹാരാജാസ് ഗ്രൗണ്ടിനു സമീപം സഹോദര സൗധത്തിൽ മുൻ എം.പി. തമ്പാൻ തോമസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും. കെ. മുരളീധരൻ, അഡ്വ. വി.എസ്. സുനിൽകുമാർ, കെ. ചന്ദ്രൻ പിള്ള, അഡ്വ. ഹാരീസ് ബീരാൻ എം.പി., പ്രൊഫ. കെ. അരവിന്ദാക്ഷൻ, എൻ.ഡി. പ്രേമചന്ദ്രൻ,ഫെലിക്‌സ് ജെ. പുല്ലൂടൻ തുടങ്ങിയവർ പ്രസംഗിക്കും. ഉച്ചയ്ക്ക് വൈകിട്ട് 7.00 ന് സമാപിക്കും