ഇന്നർ വീൽ മീറ്റ് കൊച്ചിയിൽ

Thursday 02 October 2025 5:46 PM IST

കൊ​ച്ചി​:​ ​വ​നി​താ​ ​സ​ന്ന​ദ്ധ​ ​സം​ഘ​ട​ന​യാ​യ​ ​ഇ​ന്ന​ർ​ ​വീ​ലി​ന്റെ​ ​ദ​ക്ഷി​ണ​ ​മേ​ഖ​ലാ​ ​മീ​റ്റ് 4,​ 5​ ​തീ​യ​തി​ക​ളി​ൽ​ ​കൊ​ച്ചി​യി​ലെ​ ​ലെ​ ​മെ​റി​ഡി​യ​നി​ൽ​ ​ന​ട​ക്കും.​ ​ഇ​ന്ന​ർ​ ​വീ​ൽ​ ​ഡി​സ്ട്രി​ക്‌​ട് 320​ ​ആ​ണ് ​പ​രി​പാ​ടി​ക്ക് ​ആ​തി​ഥേ​യ​ത്വം​ ​വ​ഹി​ക്കു​ന്ന​ത്. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക സംസ്ഥാനങ്ങളിലെ 500 ഇന്നർവീൽ പ്രതിനിധികൾ പങ്കെടുക്കും. പൂ​യം​ ​തി​രു​നാ​ൾ​ ​ഗൗ​രി​ ​പാ​ർ​വ​തി​ ​ബാ​യി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​മു​ൻ​ ​സ്ഥാ​ന​പ​തി​ ​ടി.​പി.​ ​ശ്രീ​നി​വാ​സ​ൻ​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.​ ​ഡി​സ്ട്രി​ക്‌​ട് ​ചെ​യ​ർ​മാ​ൻ​ ​സീ​മ​ ​കൃ​ഷ്ണ​ൻ,​ ​പ്രോ​ഗ്രാം​ ​ചെ​യ​ർ​മാ​ൻ​ ​ഡോ.​ ​മി​നി​ ​വ​ർ​മ്മ,​ ​സെ​ക്ര​ട്ട​റി​ ​ഇ​ന്ദു​ ​അ​മൃ​ത് ​രാ​ജ്,​ ​ട്ര​ഷ​റ​ർ​ ​വ​ന്ദ​ന​ ​ദീ​പേ​ഷ്,​ ​പ്ര​സി​ഡ​ന്റ് ​ജ്യോ​തി​ ​മ​ഹി​പാ​ൽ,​ ​മു​ൻ​ ​പ്ര​സി​ഡ​ന്റ്ഗ​ ​ഗീ​ത​ ​പ​ത്മ​നാ​ഭ​ൻ​ ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കും.