മാർത്തോമ ഭവനം കൈയേറ്റം: അൽമായ സിനഡ് പ്രതിഷേധിച്ചു

Thursday 02 October 2025 6:57 PM IST

കൊച്ചി: കളമശേരി മാർത്തോമ ഭവനം രാത്രിയിൽ ഒരുകൂട്ടം അക്രമികൾ 100 മീറ്ററോളം മതിൽ പൊളിച്ച് കൈയേറിയതിൽ ഇടപ്പള്ളി ഫൊറോന അൽമായ സിനഡ് യോഗം അപലപിച്ചു. ഭവനത്തിലെ വൈദികർക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു. ഇരുട്ടിന്റെ മറവിൽ നടന്ന അതിക്രമത്തെ അൽമായ മുന്നേറ്റം സംഘടിപ്പിച്ച സിനഡ് യോഗം പാസാക്കിയ പ്രമേയം അപലപിച്ചു. ചരിത്രകാരൻ ഫാ. ഡോ. ഇഗ്‌നേഷ്യസ് പയ്യപ്പിള്ളി ഉദ്ഘാടനം ചെയ്തു. അൽമായ മുന്നേറ്റം ഇടപ്പള്ളി പ്രസിഡന്റ് ജോർജ് കുര്യൻ അദ്ധ്യക്ഷത വഹിച്ചു.

ഷൈജു ആന്റണി, പി.പി. ജെറാർദ്, ബിജു തോമസ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. വിജിലിൻ ജോൺ ചാഴൂർ, നിമ്മി ആന്റണി, ബിജു മാത്യു മുളക്കൽ, അനിൽ പാലത്തിങ്കൽ, ബിജോയ് മത്തായ്, ജോസഫ് അന്ത്രപ്രയർ, നോബിൻ ജോസ്, മോളി പോളി, റോയ് ജോസഫ്, വിൻസെന്റ് പടിഞ്ഞാറേക്കുഴിയിൽ, ആന്റണി തളിയത്ത്, ജോസ് തെരുവിപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.