'ഊർജ്ജദായിനി ' ഭാരവാഹികൾ

Friday 03 October 2025 12:12 AM IST
ഊർജ്ജദായിനി സൊസൈറ്റി വാർഷിക ജനറൽ ബോഡി യോഗം കൃഷി ഓഫീസർ ശ്യാംദാസ് ഉദ്ഘാടനം ചെയ്യുന്നു

ചാത്തമംഗലം: കൃഷി വകുപ്പ് അടക്കേണ്ട കുടിശ്ശികയായ വൈദ്യുതി ചാർജ് ഉടൻ അടച്ചു തീർക്കണമെന്ന് ഊർജ്ജദായിനി സൊസൈറ്റി വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ചാത്തമംഗലം കൃഷിഭവനു കീഴിൽ സൗജന്യ വൈദ്യുതി കണക്ഷനുള്ള കർഷകരുടെ കൂട്ടായ്മയാണ് ഊർജ്ജദായിനി സൊസൈറ്റി. കൃഷി ഓഫീസർ ശ്യാംദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനന്തദേവൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ.സുധാകരൻ റിപ്പോർട്ടും ട്രഷറർ ശിവദാസൻ നായർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഇസ്മാലുട്ടി, ഉണ്ണികൃഷ്ണൻ ഏറാടി, ചന്ദ്രശേഖരൻ, വിജയകുമാർ, രഘുനാഥൻ എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് എം.കെ.വേണു സ്വാഗതവും ജോ. സെക്രട്ടറി രവീന്ദ്രൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി അനന്തദേവൻ (പ്രസിഡന്റ്), എം.കെ.വേണു (സെക്രട്ടറി), ശിവദാസൻ നായർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.