30 പ്ലാസ്റ്റിക് ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു

Friday 03 October 2025 12:20 AM IST
ചോറോട് പഞ്ചായത്തിൽ പ്ലാസ്റ്റിക് ബോട്ടിൽ കലക്ഷൻ ബൂത്ത് സ്ഥാപിച്ചപ്പോൾ

വടകര: പ്ലാസ്റ്റിക് ബോട്ടിലുകൾ പൊതുസ്ഥലത്തും പറമ്പുകളിലും വലിച്ചെറിയുന്നത് തടയാൻ ചോറോട് ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി 30 ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. ജനകീയ ശുചീകരണം നടത്തി ശുചിത്വ പ്രഖ്യാപനം നടത്തിയ വള്ളിക്കാട്, ചോറോട് ഗെയ്റ്റ് , മാങ്ങോട്ട് പാറ (കാട്ടിൽ മുക്ക് ) , മലോൽ മുക്ക്, കുരിക്കിലാട് എന്നി ടൗണുകളിൽ രണ്ട് ബോട്ടിൽ ബൂത്തുകൾ വീതം സ്ഥാപിക്കും. നാലു ലക്ഷം രൂപ വകയിരുത്തി 21 വാർഡുകളിലും ഓരോ ബോട്ടിൽ ബൂത്തുകൾ നൽകി. ഗ്രാമ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.നാരായണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പ്രസാദ് വിലങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഹരിത സേനാ ലീഡർ റീജ പി.പി, അംഗങ്ങളായ ഷൈമ വി.പി, അജിത വി, ലിജിന എം.ടി.കെ,. അനിത പി.വി, ദിവ്യ ഇ എം, സുമ ഇ.എം. എന്നിവർ പ്രസംഗിച്ചു.