ഗാന്ധി സ്മൃതി സംഘടിപ്പിച്ചു
Friday 03 October 2025 12:02 AM IST
കുറ്റ്യാടി : സബർമതി സാംസ്കാരിക വേദി കുറ്റ്യാടി സംഘടിപ്പിച്ച ഗാന്ധി സ്മൃതി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗവാസ് ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന, വന്ദേമാതരം, എന്നിവ നടന്നു. എസ്. ജെ. സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ എം സി ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. കെ. മൂസ ദേശരക്ഷ പ്രതിജ്ഞയെടുത്തു. ശ്രീജേഷ് ഊരത്ത്, ബാലൻ തളിയിൽ, ജെ.ഡി. ബാബു, പി. പി. ദിനേശൻ, പി.കെ. സുരേഷ്, വി.പി. അബ്ദുൽ ലത്തീഫ്, എ.കെ. ഷിംന, ടി. സുരേഷ് ബാബു, വി.വിജേഷ്, ഉബൈദ് വാഴയിൽ, ഇസെഡ് എ. സൽമാൻ, പി.പി. ആലിക്കുട്ടി, ജമാൽ പാറക്കൽ, കേളോത്ത് ഹമീദ്,അംബുജാക്ഷൻ ബെൽ മൗണ്ട്, രാഹുൽ ചാലിൽ ,അനീഷ പ്രദീപ്, കെ.കെ. സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.