കേരളത്തിന് 1,956 കോടി കേന്ദ്രസഹായം
Friday 03 October 2025 1:32 AM IST
ന്യൂഡൽഹി: ഉത്സവ സീസൺ കണക്കിലെടുത്ത്, കേന്ദ്ര സർക്കാർ നികുതി വിഹിതമായി കേരളത്തിന് 1,956 കോടി രൂപ അനുവദിച്ചു. മൂലധന ചെലവ് ത്വരിതപ്പെടുത്തൽ, വികസന, ക്ഷേമ ചെലവുകൾ എന്നിവയ്‌ക്കുള്ള ധനസഹായമാണിത്. കേരളം അടക്കം 28 സംസ്ഥാനങ്ങൾക്ക് ആകെ 1,01,603 കോടി രൂപയാണ് സാധാരണ പ്രതിമാസ വിഹിതത്തിന് പുറമെയുള്ള അധിക നികുതി വിഹിതമായി അനുവദിച്ചത്.