ഗാന്ധിജയന്തി:ഗാസ ഐക്യദാർഢ്യ സദസുകൾ നടത്തി

Friday 03 October 2025 1:51 AM IST

തിരുവനന്തപുരം:ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കെ.പി.സി.സി.യിൽ പുഷ്പാർച്ചനയും ദേശഭക്തി ഗാനാലാപനവും നടന്നു.കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്റണി,മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ വി.എം സുധീരൻ,എം.എം ഹസൻ,കെ.മുരളീധരൻ,കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.സി വിഷ്ണുനാഥ് എം.എൽ.എ,അടൂർ പ്രകാശ് എം.പി,രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ വി.എസ് ശിവകുമാർ,ചെറിയാൻ ഫിലിപ്പ്.ഡി.സി.സി പ്രസിഡന്റ് എൻ.ശക്തൻ,ജി.എസ് ബാബു, ജി.സുബോധൻ,നെയ്യാറ്റിൻകര സനൽ,മണക്കാട് സുരേഷ്,ശരത്ചന്ദ്ര പ്രസാദ്,കെ.മോഹൻകുമാർ,എം.എ.വാഹിദ്, അമയ,ആർ.വി രാജേഷ്,വിതുര ശശി,ജലീൽ മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജന്മദിനത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ചിത്രത്തിലും നേതാക്കൾ പുഷ്പാർച്ചന നടത്തി.ഗാസയിൽ വംശഹത്യയ്ക്ക് ഇരയാകുന്ന ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ 140 നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മാനിഷാദ എന്ന പേരിൽ സദസ്സുകൾ സംഘടിപ്പിച്ചു.കോൺഗ്രസ് വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിലും പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും ശ്രമദാനവും സംഘടിപ്പിച്ചു.മുൻ എ.ഐ.സി.സി അധ്യക്ഷൻ കെ.കാമരാജനേരയും കെ.പി.സി.സി അനുസ്മരിച്ചു. നേതാക്കൾ അദ്ദേഹത്തിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.