കളിസ്ഥലം നിർമ്മിക്കും
Friday 03 October 2025 1:03 AM IST
പട്ടഞ്ചേരി: പഞ്ചായത്തിലെ തെക്കേക്കാട് കളിസ്ഥലം നിർമ്മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ശിവദാസ് നിർവഹിച്ചു. നിർമ്മാണത്തിന് ജില്ലാ പഞ്ചായത്തും ഗ്രാമ പഞ്ചായത്തും സംയുക്തമായി 16 ലക്ഷം രൂപ വകയിരുത്തി. വൈസ് പ്രസിഡന്റ് അനില മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം മാധുരി പത്മനാഭൻ, വികസന കാര്യ ചെയർമാൻ ഭുവൻദാസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശൈലജ പ്രദീപ്, ബ്ലോക്ക് മെമ്പർ മധു, ജനപ്രതിനിധികളായ ശോഭനദാസ്, സതീഷ് ചോഴിയക്കാടൻ, കെ.ചെമ്പകം, സുഷമ മോഹൻദാസ്, കെ.കണ്ടമുത്തൻ, സെക്രട്ടറി എം.എസ്.ബീന, അസിസ്റ്റന്റ് എൻജിനീയർ ഷമിത, അസിസ്റ്റന്റ് സെക്രട്ടറി പി.ഹരിദാസ് എന്നിവർ പങ്കെടുത്തു.